വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിചാരണ നടത്താനായി കുറ്റപത്രത്തിനൊപ്പം പ്രത്യേക അപേക്ഷ പൊലീസ് നല്‍കും. കിരണിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് നീക്കം. കൊല്ലം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കുക.
വിസ്മയ കേസിന്റെ കുറ്റപത്രം ഈ മാസം പന്ത്രണ്ടിന് സമര്‍പ്പിക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. കുറ്റപത്രം സമര്‍പ്പിക്കുന്നതിനൊപ്പം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കിരണ്‍ കുമാറിനെ വിചാരണ നടത്താനുള്ള അപേക്ഷയും സമര്‍പ്പിക്കും. വിചാരണ ആവശ്യപ്പെട്ട് രേഖാ മൂലം അപേക്ഷ നല്‍കുന്നത് അസാധാരണ നടപടി കൂടിയാണ്. കിരണിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.
കേസില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് ജൂഡീഷ്യല്‍ കസ്റ്റഡില്‍ വിചാരണ നടത്താന്‍ അന്വേഷണ സംഘം നീക്കം നടത്തുന്നത്. കേസില്‍ 45 സാക്ഷികളും 20 തൊണ്ടിമുതലുകളുമടക്കം പഴുതടച്ച കുറ്റപത്രമാണ് അന്വേഷണ സംഘം തയ്യാറാക്കിരിക്കുന്നത്. കുറ്റപത്രത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമെങ്കില്‍ അത്തരം നടപടിയുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക