ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശ നിര്‍മിത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടന ഉടന്‍ അംഗീകാരം നല്‍കിയേക്കുമെന്ന് റിപ്പോട്ട് . വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇതുമായി സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഡേറ്റ പ്രകാരം 77.8 ശതമാനമാണു കോവാക്സിന്റെ ഫലപ്രാപ്തി. ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗാനുമതി നല്കിയാല് കോവാക്സിന് എടുത്തവര്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനാകുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്ത് വാക്സിനേഷന് ആരംഭിച്ചതു മുതല്‍ കോവാക്സിനു ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഭാരത് ബയോടെക്കാണ് കോവാക്സിന്റെ നിര്‍മാതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക