ദില്ലി: രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ള കുട്ടികളുടെ എണ്ണം വർധിക്കുന്നു. പുതിയ കണക്ക് അനുസരിച്ച് ചികിത്സയിലുള്ളതിൽ 7 ശതമാനം കുട്ടികൾ ആണ് .
മാർച്ചിൽ ഇത് 4 ശതമാനത്തിൽ താഴെ ആയിരുന്നു. അതേസമയം കേരളത്തിൽ ചികിൽസയിലുള്ളവരിൽ 8.62ശതമാനവും കുട്ടികളാണ്.
18 വയസിന് മുകളിലുള്ളവരിൽ വാക്സിനേഷൻ ഉള്ളതിനാൽ ഇനി കൊവിഡ് കാര്യമായി ബാധിക്കുക കുട്ടികളെയാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക