വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 2021 ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ നടത്തുന്ന വാരാഘോഷ മത്സരങ്ങളിലേക്കുള്ള എന്‍ട്രികള്‍ ഈ മാസം 30 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മത്സരങ്ങളും ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്.
പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വന്യജീവി ഫോട്ടോഗ്രഫി, ഹ്രസ്വചിത്ര മത്സരം, യാത്രാ വിവരണം (ഇംഗ്ളീഷ്/മലയാളം), പോസ്റ്റര്‍ ഡിസൈനിംഗ് എന്നിവയും വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി (ഹയര്‍ സെക്കന്ററി, കോളേജ് വിഭാഗങ്ങള്‍) ഓണ്‍ലൈന്‍ ക്വിസ് മത്സരം എന്നിവയുമാണ് നത്തുന്നത്. ഹ്രസ്വചിത്ര മത്സരത്തിനുള്ള എന്‍ട്രികള്‍ സപ്തംബര്‍ 25നകം സമര്‍പ്പിക്കണം.
ഫോണ്‍: വന്യജീവി ഫോട്ടോഗ്രഫി മത്സരം: വൈല്‍ഡ്ലൈഫ് വാര്ഡന്, തിരുവനന്തപുരം, മൊബൈല്‍ : 9447979082 / ഓഫീസ്: 0471 2360762, പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം: അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ്, സാമൂഹ്യവനവല്‍ക്കരണ വിഭാഗം, തിരുവനന്തപുരം, മൊബൈല്‍ : 9447979135/ഓഫീസ് :0471 2360462, ക്വിസ് മത്സരം: ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, മണ്ണാര്‍ക്കാട്, മൊബൈല്‍ : 9447979066 /ഓഫീസ്: 04924 222574 ഹ്രസ്വചിത്ര മത്സരം: വൈല്‍ഡ് ലൈഫ് വാര്ഡന്, പീച്ചി ,മൊബൈല്‍ : 9447979103/ ഓഫീസ്: 0487 2699017, യാത്രാ വിവരണ മത്സരം (ഇംഗ്ലീഷ്, മലയാളം): അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ കണ്ണൂര്‍ മൊബൈല്‍ : 9447979071 / ഓഫീസ്: 0497 2760 394 . വിശദവിവരങ്ങള്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുമായി വനംവകുപ്പിന്റെ വെബ്സൈറ്റ് www.forest.kerala.gov.in സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക