ഗായിക സയനോര ഫിലിപ് കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ വൈറലായതിനെ തുടര്‍ന്ന് താരത്തിനെതിരെ സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. പോസ്റ്റിന് താഴെ സയനോരയെയും സുഹൃത്തുക്കളെയും വിമര്‍ശിച്ച് നിരവധി പേര് കമന്റ് ചെയ്തു.
സയനോര ഷോര്‍ട്ട്സ് ധരിച്ചതിനും ആളുള്‍ മോശമായ രീതിയില്‍ കമന്റ് ചെയ്തിരുന്നു. ഇപ്പോഴിതാ സൈബര്‍ ആക്രമികള്‍ക്ക് മറുപടിയുമായി പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.
ഷോര്‍ട്ട് ധരിച്ച് ഇരിക്കുന്ന ചിത്രമാണ് സയനോര പങ്കുവെച്ചത്. ‘എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി’ എന്ന ഹാഷ്ടാഗോടെയാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക