കോട്ടയം: എസ്ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച സുരേഷ് ഗോപി എംപിയുടെ നടപടി വിവാദമായിരികയാണ്. പലരും സുരേഷ് ഗോപിയുടെ നടപടിയെ വിമർശിച്ചും അനുകൂലിച്ചും വന്നിരുന്നു.
ഇപ്പോൾ സുരേഷ് ഗോപിയെ കണ്ടയുടനെ സല്യൂട്ട് ചെയ്ത സി ഐ യും സി ഐ യോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണവും വൈറലാവുകയാണ്.
പാല മുത്തോലി പഞ്ചായത്തില്‍ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടിക്കെത്തിയ സുരേഷ് ഗോപിക്ക് സ്ഥലം സിഐ കെ.പി തോംസണ്‍ സല്യൂട്ട് നല്‍കുകയായിരുന്നു. ഇതുകണ്ടയുടന്‍ സിഐയെ അരികിലേക്ക് വിളിച്ച് ചെവിയില്‍ എംപി സ്വകാര്യം പറഞ്ഞു. എന്താണ് പറഞ്ഞതെന്ന് ഇരുവരും വ്യക്തമാക്കിയില്ലെങ്കിലും, സുരേഷ് ഗോപി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ‘അവിടെ സല്യൂട്ട് കിട്ടി, അതുകഴിഞ്ഞു. ഞാന്‍ പറയുന്നത് ഇതു വേണ്ടെന്നാണ്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക