ശബരിമല: ശബരിമല ക്ഷേത്രനട കന്നിമാസ പൂജകൾക്കായി തുറന്നു. പ്രതിദിനം 15,000 ഭക്തർക്കു വീതമാണു പ്രവേശനാനുമതി.
രണ്ടു ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കോ 48 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കോ ഓൺലൈൻ വഴി ബുക്ക് ചെയ്തു ശബരിമല ദർശനത്തിന് എത്താം.
ഇന്നലെ വൈകിട്ട് 5 ന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിൽ നട തുറന്നു ദീപങ്ങൾ
തെളിച്ചു.
തുടർന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു. നട തുറന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും
ഉണ്ടായിരുന്നില്ല.
കന്നി മാസം ഒന്നാം തീയതിയായ ഇന്നു പുലർച്ചെ 5 ന് ക്ഷേത്രനട തുറന്നു. ഇന്നു മുതൽ 21 വരെ ഭക്തരെ സന്നിധാനത്തേക്കു പ്രവേശിപ്പിക്കും. 21 ന് രാത്രി 9 ന് ഹരിവരാസനം പാടി നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക