പട്ന: ബീഹാറിലെ കൂലിപ്പണിക്കാരനായ യുവാവ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ സുപാൾ ശാഖയിൽ തനിക്ക് 9.99 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ്.
വിപിൻ ചൗഹാൻ എന്ന യുവാവ് താൻ ഒരു ബാങ്കിലും അക്കൗണ്ട് തുറന്നിട്ടില്ലെന്ന് അവകാശപ്പെടുന്നു. ബിഹാറിലെ സിസൗനി സ്വദേശിയായ ചൗഹാൻ വ്യാഴാഴ്ച എംജിഎൻആർഇജിഎയ്ക്ക് ഒരു തൊഴിൽ കാർഡ് തുറക്കാനാണ് ബാങ്കിലേക്ക് പോയത്.
സിഎസ്പി ഉദ്യോഗസ്ഥൻ വിപിൻ ചൗഹാന്റെ ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ചപ്പോൾ, വിപിന്റെ പേരിൽ ഒരു അക്കൗണ്ട് നിലവിലുണ്ടെന്ന് കണ്ടെത്തി.
ബലാത്സംഗ കേസ് പ്രതിയ്ക്ക് വിചിത്ര ശിക്ഷ വിധിച്ച് കോടതി; ബലാത്സംഗത്തിന് ഇരയായ യുവതിയുടെത് ഉള്‍പ്പെടെ നാട്ടിലുള്ള എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ ആറു മാസം അലക്കി ഇസ്തിരിയിട്ട് നല്‍കണം !
തന്റെ പേരില്‍ താനറിയാതെ ഒരു അക്കൗണ്ട് ഉണ്ടെന്ന് അറിഞ്ഞ് ഞെട്ടിയ വിപിന്‍ അക്കൗണ്ടിലെ തുകയുടെ വലിപ്പമറിഞ്ഞ് ശരിക്കും ഞെട്ടി.
ചൗഹാന്റെ പേരിലുണ്ടായിരുന്ന സേവിംഗ്സ് അക്കൗണ്ടിൽ 9.99 കോടി രൂപ നിക്ഷേപമുണ്ടെന്നതാണ് ഞെട്ടൽ കൂട്ടിയത്.”ഞാൻ ബന്ധപ്പെട്ട ബാങ്ക് ശാഖയെ സമീപിച്ചു, ഉദ്യോഗസ്ഥർ അക്കൗണ്ടിന്റെ വിശദാംശങ്ങൾ പരിശോധിച്ചു. 2016 ഒക്ടോബർ 13 നാണ് ഇത് തുറന്നത്.
കോടിക്കണക്കിന് രൂപയുടെ ഇടപാട് 2017 ഫെബ്രുവരിയിൽ അക്കൗണ്ടിൽ നടന്നു.ബാങ്ക് ഉദ്യോഗസ്ഥന് എന്റെ ഫോട്ടോ, ഒപ്പ്, എന്നിവ കണ്ടെത്താനായില്ല .ആധാർ കാർഡ് നമ്പർ മാത്രമാണ് എന്റേത്. നിലവിൽ 9.99 കോടി രൂപ അക്കൗണ്ടിൽ ബാക്കിയുണ്ട്, “ചൗഹാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക