ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് നല്‍കിയത് 38,18,362 പ്രതിരോധ കുത്തിവയ്പ്പുകൾ. ഇത് വരെ നൽകിയ വാക്സിൻ ഡോസുകൾ 86.01 കോടിയായി.
22,69,42,725 പേർക്ക് ഇതുവരെ രണ്ട് ഡോസ് വാക്സിൻ ലഭിച്ചു. ഇത് യോഗ്യരായ ജനസംഖ്യയുടെ 24% (94.4 കോടി), മൊത്തം ജനസംഖ്യയുടെ 16.3% (139 കോടി) എന്നിവയെ പ്രതിനിധാനം ചെയ്യുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 26,041 പുതിയ കോവിഡ് 19 കേസുകൾ, സജീവമായ കേസുകൾ 2,99,620 ആയി ഉയർന്നു; 191 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,65,006 കോവിഡ് പരിശോധനകൾ നടത്തി. ഇതുവരെ നടത്തിയ മൊത്തം പരിശോധനകൾ 56.44 കോടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക