നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ സഹോദരന് ആത്മഹത്യ ചെയ്തെന്ന് നടി സായ് പല്ലവി. മത്സരപരീക്ഷകള്‍ പുതുതലമുറയെ സമ്മര്‍ദ്ദത്തിലാക്കുന്നതും ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്നതും തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് സായ് പല്ലവി ന്യൂസ് മിനിറ്റിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.
തന്റെ കസിന് നീറ്റില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ആത്മഹത്യ ചെയ്തു. അവന് തീരെ മാര്‍ക്ക് കുറവായിരുന്നില്ല. എന്നാല്‍ പ്രതീക്ഷിച്ച മാര്‍ക്ക് നേടാന്‍ സാധിക്കാതെ വന്നപ്പോള്‍ കടും കൈ ചെയ്തു.
അവനൊരു തോല്‍വിയാണെന്ന് കുടുംബാംഗങ്ങള്‍ കരുതുമെന്നതായിരുന്നു ഭയം. അതൊരു ശരിയായ ചിന്തയായിരുന്നില്ല.
എനിക്ക് ഭഗവാന് തന്ന തലോടലാണ് എന്റെ രണ്ട് മക്കള്‍. രാജുവിന് വിഷമം വന്നാല്‍ ഇന്ദ്രനാണ് കരയുന്നത്! മല്ലിക സുകുമാരന്‍
ഒരു കാരണവശാലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുത്. നിങ്ങള്‍ പരാജയപ്പെട്ടുവെന്ന് തോന്നുമ്പോള്‍ ആരോടെങ്കിലും മനസ്സ് തുറന്ന് സംസാരിക്കണം. അതിനുള്ള സാഹചര്യം കുടുംബത്തില്‍ തന്നെ കുട്ടികള്‍ക്ക് ഒരുക്കി കൊടുക്കണം. എല്ലാവര്ക്കും ജീവിതത്തില്‍ ദുര്‍ബല നിമിഷങ്ങളുണ്ടായിരിക്കും.
ആ നിമിഷത്തില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഒരാളുണ്ടെങ്കില്‍ അതൊരു വലിയ കാര്യമാണ്. നിങ്ങള്‍ക്ക് പ്രചോദനമാകാന്‍ തന്റെ പക്കല്‍ ഒന്നുമില്ല.
നിങ്ങള്‍ അനുഭവിക്കുന്ന വിഷമത്തില്‍ അനുതാപമുണ്ട്. നിങ്ങള്‍ ചിലപ്പോള്‍ വരുന്നത് ഒരു സാധാരണ ഗ്രാമത്തില്‍ നിന്നാകും. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തില്‍ നിന്നാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക