വിമുക്തഭടന്മാരുടെ കുട്ടികള്‍ക്കുള്ള മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിനുള്ള സാമ്പത്തിക സഹായത്തിന് ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. 25 വയസില്‍ താഴെയുള്ള അവിവാഹിതരും തൊഴില്‍രഹിതരുമായവര്‍ക്ക് അപേക്ഷിക്കാം.
എന്‍ട്രന്‍സ് പരീക്ഷ കമ്മീഷണര്‍ നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കോച്ചിങ്ങ് നടത്തുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ പരീക്ഷാ കോച്ചിങ്ങ് കാലയളവ് സൂചിപ്പിക്കുന്ന സാക്ഷ്യപത്രവും, ഫീസടച്ചതിന്റെ അസ്സല് രസീതും സഹിതമുള്ള അപേക്ഷ നവംബര്‍ 20 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700069.
പ്രതികരിക്കാൻ ഇവിടെ എഴുതുക