ദില്ലിയിൽ പോലീസ് സ്റ്റേഷന് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് 53 വിദേശികൾ അറസ്റ്റിലായി. തിങ്കളാഴ്ചയാണ് ദ്വാരക ജില്ലയിലെ മോഹന്‍ ഗാര്ഡന് പോലീസ് സ്റ്റേഷനു നേര്‍ക്ക് വിദേശികളുടെ ആക്രമണമുണ്ടായത്. അക്രമാസക്തരായ വിദേശിസംഘം പോലീസ് സ്റ്റേഷന് തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ എ.എസ്.ഐ. ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
അക്രമികള്‍ നൈജീരിയയില്‍ നിന്നുള്ളവരാണ് എന്നാണ് റിപ്പോർട്ട്. നൈജീരിയന്‍ സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായത്. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ച് നൈജീരിയൻ സ്വദേശികള്‍ രംഗത്ത് എത്തുകയായിരുന്നു.
ഇതിനെ തുടർന്ന് ഇവർ പോലീസ് നടപടിക്രമങ്ങള്‍ തടയുകയും അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ വിദേശപൗരന്മാര് മോഹന്‍ ഗാര്ഡന് പോലീസ് സ്റ്റേഷനു പുറത്ത് ഒത്തുചേരുകയും ആക്രമണം നടത്തുകയുമായിരുന്നു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കുകയും പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക