കൃഷ്ണ ശങ്കര്‍ നായകനാകുന്ന കുടുക്ക് 2025 എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ദുര്‍ഗ ലിപ് ലോക്ക് ചെയ്യുന്ന സീന്‍ ഉണ്ടായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങുകളുടെ ഫോട്ടോകളാണ് ദുര്‍ഗ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുനനത്. ദുര്‍ഗയ്ക്കൊപ്പം ഭര്‍ത്താവ് അര്‍ജുനുമുണ്ട്. ഈ ചിത്രത്തിന് നേരെയാണ് കമന്റുകള്‍ എത്തിയത്.
”സ്വന്തം പെണ്ണിനെ വേറെ ഒരുത്തന് ലിപ് ലോക്ക് ചെയ്തു, ഇവന് നാണമില്ലെ” എന്നായിരുന്നു വിമര്‍ശകന്റെ കമന്റ്. ”മറ്റൊരാളുടെ കാര്യത്തില്‍ ഇടപെടാന്‍ തനിക്ക് നാണമില്ലെ?”
എന്നായിരുന്നു ഇതിന് മറുപടിയായി ദുര്‍ഗ കുറിച്ചത്. ഇതോടെ ദുര്‍ഗയെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക