ശ്മശാനത്തില്‍ വച്ച് പിറന്നാള്‍ ആഘോഷിച്ച് നടി സുരഭി ലക്ഷ്മി. ‘ജ്വാലാമുഖി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചതിന് ശേഷം താന്‍ അഭിനയിച്ച കഥാപാത്രത്തിന്റെ യഥാര്‍ത്ഥ വ്യക്തിത്വമായ സെലീനയോടൊപ്പം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് സുരഭി ലക്ഷ്മി.
മലയാളത്തിലെ ക്ലാസ്സിക് ചിത്രമായ ‘സുകൃതം’ സംവിധാനം ചെയ്ത കെ ഹരികുമാര്‍ ആണ് ജ്വാലാമുഖി സംവിധാനം ചെയ്തിരിക്കുന്നത്.
എറണാകുളം തൃക്കാക്കരയില്‍ മൃതശരീരങ്ങള്‍ സംസ്കരിക്കുന്ന സെലീന എന്ന സ്ത്രീയുടെ കഥാപാത്രത്തിനെ ആസ്പദമാക്കി ചിത്രീകരിച്ച ചിത്രമാണിത്. ചിത്രത്തില്‍ എയ്ഞ്ചല്‍ എന്ന പേരാണ് കഥാപാത്രത്തിന് നല്‍കിയിരിക്കുന്നത്.
രണ്ടു കുട്ടികളുടെ അമ്മയായ എയ്ഞ്ചലിന്റെ ജീവിതവും പ്രാരാബ്ദങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ ചിത്രീകരണത്തിന് മുന്‍പ് തന്റെ കഥാപാത്രത്തെ നേരില്‍ കണ്ടുപഠിക്കാന്‍ കുറച്ച് ആഴ്ചകള്‍ സുരഭി സെലീനയോടൊപ്പം ചിലവഴിച്ചിരുന്നു.
അതിനിടയില്‍ ഇരുവരും നല്ല സൗഹൃദം പങ്കിടുകയും ചെയ്തു. മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന ഒരു സ്ത്രീ സമൂഹത്തിലും വ്യക്തിജീവിതത്തിലും ഉള്ള മനോഭാവം എല്ലാം സുരഭിക്ക് അന്യമായിരുന്നു.
സെലീനയുടെ നിത്യജീവിതം പഠിക്കുന്നതിന് കൂടെ അവരുടെയൊപ്പം ജോലി ചെയ്ത് പഠിക്കുകയും ചെയ്തു. വളരെ പ്രചോദനവും ഉള്‍കാഴ്ചകളും നല്കിയ വ്യക്തിയാണ് സെലീന ചേച്ചി എന്ന് സുരഭി പങ്കുവച്ചു.
സെലീനയുടെ വീടുവിട്ട് വരുന്നതിന് മുന്‍പ് സെലീന ഉപയോഗിക്കുന്ന ചെരുപ്പ് മേടിച്ചിട്ട് പുതിയ ഒരെണ്ണം സുരഭി മേടിച്ചു കൊടുക്കുകയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക