മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും പരിചിതയാണ് പവാനി റെഡ്ഡി. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമായ പവാനി റെഡി തമിഴ് ബിഗ് ബോസില്‍ മത്സരിക്കുന്നുമുണ്ട്.
ഇപ്പോഴിതാ സഹമത്സരാര്‍ത്ഥിയുമായി സംസാരിക്കവെ തന്റെ ജീവിതത്തില്‍ സംഭവിച്ച അപ്രതീക്ഷിത വിയോഗത്തെ കുറിച്ച് നടി തുറന്നുപറഞ്ഞിരിക്കുകയാണ്.
ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം തന്നെ ബാധിച്ചതിനെ കുറിച്ചായിരുന്നു പവാനി പറഞ്ഞത്. മുന്‍പും ഇതേക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണം തന്നെ വല്ലാതെ ഞെട്ടിച്ചിരുന്നു.
കുട്ടികളും കുടുംബവുമായി സന്തോഷകരമായ ജീവിതമായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് 7ാം മാസം ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു. മാനസികമായി വല്ലാതെ തകര്‍ന്ന് പോയിരുന്നു അന്ന് എന്നായിരുന്നു പവാനി പറഞ്ഞത്
ഭര്‍ത്താവിന്റെ വിയോഗത്തെ അതിജീവിച്ചതിനെ കുറിച്ച് താരം പറയുന്നത് എന്താണെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സീരിയലുകളില്‍ അഭിനയിച്ച് മടുത്തെന്നും വെബ് സീരീസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അന്ന് പവാനി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക