ചൈനയിൽ പ്രളയം രൂക്ഷമാണ്. ഇതിനെത്തുടർന്ന് ചൈനയിലെ ഷാന്‍സി പ്രവിശ്യയിലുണ്ടായ പ്രളയത്തില്‍ മരണം 15 ആയി. 3 പേരെ കാണാതായിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലായി ഈ മാസം ആദ്യം മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. പ്രവിശ്യയില്‍ നിന്ന് 1.20 ലക്ഷം പേരെ ഇതിനകം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ 17,000 വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. 37,700 വീടുകളാണ് ഇതുവരെ പ്രളയത്തില്‍ തകര്‍ന്നത്. രാജ്യത്ത് ഇതുവരെ ഒരു കോടി എഴുപ്പത്താറ് ലക്ഷം ജനങ്ങളെ പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. 2,38,460 ഹെക്ടര്‍ പ്രദേശത്തെ കൃഷിയും നശിച്ചിട്ടുണ്ട്. കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക