തൃശ്ശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കഞ്ചാവും മൊബൈല്‍ ഫോണും പിടികൂടി. കെവിന് കൊലക്കേസ് പ്രതി ടിറ്റോ ജെറോമിനെ പാര്‍പ്പിച്ച ഇ-2 ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് മൊബൈലും കഞ്ചാവും പിടികൂടിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഏതാനും നാളുകളായി ടിറ്റോ ജെറോം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാളെ ബ്ലോക്കിലെ ഐസൊലേഷന്‍ സെല്ലിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശോധന.
ടിറ്റോയെ മാറ്റുന്ന നേരത്ത് സെല്ലിന് സമീപം മറ്റൊരു അന്തേവാസി പ്ലാസ്റ്റിക് ബക്കറ്റുമായി നില്ക്കുന്നതില് സംശയം തോന്നിയതിനെ തുടര്‍ന്നാണ് ബ്ലോക്കില്‍ പരിശോധന നടത്തിയത്. ഇതിനിടെ ഇയാളുടെ സെല്ലില്‍ നിന്നും കഞ്ചാവും ഫോണും കണ്ടെടുക്കുകയായിരുന്നു.സെല്ലിലെ പൈപ്പിന് താഴെ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവും മൊബൈല്‍ ഫോണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക