ശക്തമായ മഴയിൽ ആലപ്പുഴയിലെ അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമായി. ഇതേതുടർന്ന് അപ്പർ കുട്ടനാടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകൾ നിര്‍ത്തിവച്ചു. പുളിങ്കുന്ന്, നെടുമുടി, പൂപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് താല്‍ക്കാലികമായി നിര്‍ത്തിയത്. എടത്വ-ഹരിപ്പാട്, അമ്ബലപ്പുഴ-തിരുവല്ല പാതയിലും കെഎസ്ആര്‍സി സര്‍വീസ് നടത്തുന്നില്ല.കിഴക്കന്‍ വെള്ളത്തിന്റെ വരവു ശക്തമായതോടെയാണ് അപ്പര്‍കുട്ടനാട് വെള്ളത്തിനടിയിലായത്. നിരവധി വീടുകളും റോഡുകളും വെള്ളത്തിലായി. പെരുമഴയിലും കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കിലും അപ്പര്‍ കുട്ടനാട്ടിലെ ഏഴോളം പഞ്ചായത്തുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയതാണ് പ്രളയഭീതി ഇരട്ടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക