ഇടുക്കി: കൊക്കയാർ ഉരുൾപൊട്ടൽ നടന്ന സ്ഥലത്തെ തിരച്ചിലിൽ കാണാതായ നാലു കുട്ടികൾ ഉൾപ്പെടെ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
ഷാജി ചിറയിൽ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകൻ അമീൻ സിയാദ് (7), മകൾ അംന സിയാദ് (7), കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഫ്സാൻ ഫൈസൽ(8), അഹിയാൻ ഫൈസൽ (4) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
കെട്ടിപ്പിടിച്ച നിലയിലായിരുന്നു കുട്ടികൾ. ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന് തൊട്ടുമുൻപ് സിയാദിന്റെ ഭാര്യ ഫൗസിയ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഫൗസിയ പകർത്തിയത്. ഇത് ബന്ധുവിന് വാട്സ്ആപ്പിൽ അയച്ചുകൊടുത്തിരുന്നു.
മരിച്ച പന്ത്രണ്ട് വയസുകാരൻ അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിർന്ന പുരുഷന്റേത്? പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചതായി സംശയം; ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ഡോക്ടർമാർ
തൊട്ട് പിന്നാലെയാണ് കലിതുള്ളി പാഞ്ഞെത്തിയ മലവെള്ളം ഫൗസിയയുടെ രണ്ട് മക്കളുടേയും ജീവൻ എടുത്തത്. ഉരുൾപൊട്ടലിൽ മരിച്ച അംന സിയാദ്, അഫ്സാൻ ഫൈസൽ എന്നിവരേയും വീഡിയോയിൽ കാണാം. വീഡിയോ പകർത്തി മിനിറ്റുകൾക്കകമാണ് ഉരുൾപൊട്ടൽ ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക