കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല ഒക്ടോബർ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മഴക്കെടുതി കാരണം എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഈ മാസം 20, 22 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
രണ്ടാം സെമസ്റ്റർ ബി ടെക്, ബി ആർക്, ബി എച് എം സി ടി, ബി ഡെസ് പരീക്ഷകളാണ് ഈ ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്നത്. മധ്യകേരളത്തിൽ ശക്തമായ മഴയിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക