ഡാമുകളിലെ വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. പത്തനംതിട്ടയിലെ ഡാമുകളില്‍ നിന്ന് വെള്ളം തുറന്നുവിട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം. എന്നാൽ, ഡാം തുറന്നുവിട്ടെങ്കിലും ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
മഴക്കെടുതി, നിയമസഭാ സമ്മേളനങ്ങൾ പുനഃക്രമീകരിച്ചേക്കും
താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന ആളുകള്‍ ക്യാമ്പുകള്‍ തുറന്ന സാഹചര്യത്തില്‍ അവിടേക്ക് എത്തുകയോ അല്ലെങ്കില്‍ ബന്ധുവീടുകളിലേക്ക് മാറുകയോ ചെയ്യണമെന്ന് മന്ത്രി നിർദേശം നൽകി. പ്രദേശവാസികള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും, മാറാന്‍ തയ്യാറായില്ലെങ്കിൽ ദുരന്ത നിവാരണ നിയമം അനുസരിച്ച് അവരെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക