കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ ചിത്രങ്ങളായ മരയ്ക്കാറും ആറാട്ടും റിലീസിനെത്തുന്നു. രണ്ട് ചിത്രങ്ങളും തീയറ്ററില്‍ തന്നെ റിലീസ് ചെയ്യും.
തീയറ്റര്‍ ഉടമകളുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് തീരുമാനം. മരയ്ക്കാര്‍ തീയറ്ററില്‍ റിലീസ് ചെയ്യാന്‍ മുന്‍പ് തീരുമാനിച്ചിരുന്നെങ്കിലും മാറ്റുകയായിരുന്നു.
തീയറ്ററുകള്‍ 25ാം തീയതിമുതല്‍ തുറക്കാന്‍ തീയറ്റര്‍ ഉടമകളുടെ യോഗത്തില്‍ തീരുമാനമായി. മള്‍ട്ടിപ്ലക്സ് ഉള്‍പ്പെടെയുള്ള എല്ലാ സിനിമാ തീയറ്ററുകളും ഒരേ സമയത്ത് തന്നെ തുറക്കാനാണ് തീരുമാനം.
നികുതി കുറയ്ക്കണമെന്നുള്പ്പെടെ വിവിധ ആവശ്യങ്ങളുമായി സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി സംഘടന പ്രതിനിധികള്‍ കൂടിക്കാഴ്ച്ച നടത്തും. ഇരുപത്തിരണ്ടാം തീയതിക്ക് ശേഷം എല്ലാ സംഘടനയുടെയും അടിയന്തരയോഗം ചേരുമെന്നും തീയറ്റര്‍ ഉടമകളുടെ സംഘടന അറിയിച്ചു.
കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഈ മാസം 25 മുതല്‍ മാനദണ്ഡങ്ങള്‍ പാലിച്ച് തീയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പകുതി സീറ്റുകളില്‍ ആളുകളെ ഇരുത്തി പ്രവര്‍ത്തിപ്പിക്കാനാണ് അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക