സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിനു പിന്നാലെ പുരസ്കാരത്തിൽ തന്റെ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന്റെ പ്രതികരണം. നാടകക്കാരൻ കഥ പറയാൻ വരുമ്പോൾ നാടകത്തോടുള്ള നിങ്ങളുടെ അടിസ്ഥാന വികാരമായ പുച്ഛം ഒഴിവാക്കി അവരെയൊന്ന് ബഹുമാനത്തോടെ പരിഗണിച്ചാൽ നിങ്ങൾക്ക് തന്നെയാണ് നല്ലതെന്ന് ഹരീഷ് പേരടി സിനിമാ താരങ്ങളോട് പറയുന്നു. നടന്റെ ഫേസ്ബുക്ക് കുറിപ്പ് ;
തടാകത്തിലെ വെള്ളം രോഗശമനത്തിനും ഉത്തമം;രോഗശമനത്തിനായി എത്തുന്നത് ദശലക്ഷം സഞ്ചാരികൾ
G.S.Anil…ദിലിപ് മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായി വർഷങ്ങളോളം വിലസിയിട്ടും ഒരു സംസ്ഥാന അവാർഡ് കിട്ടാൻ കോഴിക്കോടിന്റെ നാടകക്കാരൻ അനിലിന്റെ വെളളരി പ്രാവിന്റെ ചങ്ങാതി വേണ്ടി വന്നു…34 വർഷം സിനിമയിൽ നിറഞ്ഞാടിയിട്ടും സുധീഷിനെ ഒരു സംസ്ഥാന പുരസ്ക്കാരം തിരഞ്ഞ് വന്നത് നിരവധി അക്കാദമി പുരസ്ക്കാരങ്ങൾ നേടിയ എ.ശാന്തകുമാർ എന്ന മലയാള നാടകലോകത്തെ എക്കാലത്തെയും പ്രതിഭയുടെ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന രചനയിൽ…
അതുകൊണ്ട് പ്രിയപ്പെട്ട സിനിമാതാരങ്ങളെ ഇനിയെങ്കിലും നാടകക്കാരൻ നിങ്ങളോട് കഥ പറയാൻ വരുമ്പോൾ നാടകത്തോടുള്ള നിങ്ങൾക്ക് പകർന്ന് കിട്ടിയ അടിസ്ഥാന വികാരമായ പുച്ഛം ഒഴിവാക്കി അവരെയൊന്ന് ബഹുമാനത്തോടെ പരിഗണിച്ചാൽ നിങ്ങൾക്ക് തന്നെ നല്ലത്…കൊറിയൻ സിനിമകൾ വീണ്ടും പുഴുങ്ങുന്നതല്ല നാടകക്കാരന്റെ രചനാരീതി..മറിച്ച് അത് നിങ്ങൾ ജീവിക്കുന്ന സമൂഹത്തിലെ ജീവിതത്തോടുള്ള പോരാട്ടമായിരിക്കും…നാടകസലാം
പ്രതികരിക്കാൻ ഇവിടെ എഴുതുക