പാലക്കാട് ജില്ലയിൽ മഴ മുന്നറിയിപ്പ് നൽകി. അടുത്ത നാല് ദിവസങ്ങളിൽ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അതീവ ജാഗ്രത വേണമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ ഭീഷണി പ്രദേശങ്ങളിൽ നിന്നും ഒഴിപ്പിക്കൽ നടത്തുന്നുണ്ടുണ്ടെന്നും സഹകരിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ അടുത്ത നാല് ദിവസങ്ങളിൽ അതിശക്തമായ മഴ വരാൻ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
‘ഇത് അനുഗ്രഹീത നിമിഷം, മോദിജിയെ കണ്ടു’, പ്രധാനമന്ത്രിയെ സന്ദർശിച്ച് കൃഷ്ണകുമാര്‍
ഉരുൾപൊട്ടൽ, മറ്റ് അപകട ഭീഷണിയുള്ള പ്രദേശങ്ങളിൽ ഉള്ളവരെ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നിർബന്ധിതമായി മാറ്റി പാർപ്പിച്ചു വരുന്നുണ്ട്. ഇതിൽ പ്രദേശവാസികൾ സഹകരിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. നിലവിൽ ഇന്ന് (ഒക്ടോബർ 20) ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ട് ആവാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ സാധാരണ മഴയേക്കാൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക