കൊച്ചി:അങ്കമാലിയിലെ കാരാമറ്റത്ത് ഏഴാറ്റുമുഖം ഇടതു കര കനാലില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാരമറ്റം സ്വദേശികളായ തോമസ്(52), സനല്‍(32) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
മൃതദേഹങ്ങള്‍ക്ക് ദിവസത്തോളം പഴക്കം തോന്നിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മേല്‍നടപടികള്‍ സ്വീകരിച്ചു. അതേസമയം, സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട്പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക