തിരൂരങ്ങാടി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി കാസര്‍കോട് സ്വദേശിനി തിരൂരങ്ങാടിയില്‍. പന്താരങ്ങാടി സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായതോടെയാണ് ഭര്‍തൃമതിയായ യുവതി വിവാഹമോചനം നേടി.തുടര്‍ന്ന് കാമുകനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി തിരൂരങ്ങാടിയില്‍ എത്തിയത്.
എന്നാല്‍ യുവാവിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. വിവരമറിഞ്ഞ് ബന്ധുക്കളും പിന്നാലെയെത്തി, യുവതിയെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
യുവാവിനൊപ്പം ജീവിക്കണമെന്ന നിലപാടിലാണ് യുവതി. സാമ്പത്തികശേഷിയുള്ള യുവതിയില്‍ നിന്ന് ബിസിനസിനായി ഇയാള്‍ പണം വാങ്ങിയതായും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. ഒടുവില്‍ യുവതിയെ പൊലീസ് മഹിള മന്ദിരത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക