തൃശൂർ പറവട്ടാനിയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഒല്ലൂക്കര സ്വദേശി ഷെമീർ കൊല്ലപ്പെട്ട കേസിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു ഷെമീർ. ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും. ദിവസങ്ങൾക്ക് മുൻപാണ് പറവട്ടാനി ചുങ്കത്ത് ഷെമീർ എന്ന യുവാവിനെ വെട്ടി കൊന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഷെമീർ മരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക