മലയാളത്തിന്റെ പ്രിയതാരജോഡികളാണ് ഫഹദും നസ്രിയയും. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന രണ്ടുപേർ.നസ്രിയയുടെ പഴയ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
അതില്‍ നസ്രിയ ഫഹദിനെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മലയാളത്തിൽ ഇനി കൂടെ അഭിനയിക്കണമെന്ന് തോന്നിയിട്ടുള്ളത് ആർക്കൊപ്പമാണ് എന്ന അവതാരകന്റെ ചോദ്യത്തിന് ഫഹദ് എന്നാണ് നസ്രിയ ഉത്തരമേകുന്നത്. ഫഹദ് ഒരു ബ്രില്ല്യന്റ് നടനാണെന്നും നസ്രിയ പറഞ്ഞു വയ്ക്കുന്നുണ്ട്.
അന്ന് കൂടെ അഭിനയിക്കാൻ ആഗ്രഹിച്ച നടൻ പിന്നീട് നസ്രിയയുടെ ജീവിതപങ്കാളിയായി മാറിയത് നിയോഗം. അന്ന് ഇന്റർവ്യൂ കൊടുക്കുമ്പോൾ ഇങ്ങനെയൊരു ക്ലൈമാക്സ് നസ്രിയ ചിന്തിച്ചുകാണില്ല എന്ന തലക്കെട്ടോടെയാണ് ഇരുവരുടെയും ഫാൻസ് ഗ്രൂപ്പുകളിൽ ഈ പഴയ വീഡിയോ വൈറലാവുന്നത്.
അഞ്ജലി മേനോന് ചിത്രമായ ബാഗ്ലൂര് ഡെയ്സിന്റെ ഷൂട്ടിനിടയിലാണ് ഫഹദും നസ്രിയയും അടുക്കുന്നത്. ഇരുവരും വിവാഹിതരാവുന്നുവെന്ന വാർത്ത അത്ഭുതത്തോടെയാണ് ആരാധകർ കേട്ടത്. ഇന്നാകട്ടെ, മലയാളത്തിലെ പവർ കപ്പിൾസ് ആണ് ഇരുവരും. അഭിനയത്തിനൊപ്പം നിർമ്മാണരംഗത്തും ശോഭിക്കുന്ന രണ്ടുപേർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക