പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴയിൽ ബിവറേജസ് ഔട് ലെറ്റിലെ കളക്ഷൻ തുകയുമായി മുങ്ങിയ ബിവറേജസ് ജീവനക്കാരൻ അറസ്റ്റിൽ. നാലു ദിവസത്തെ കളക്ഷൻ തുകയായ 31, 25, 240 രൂപയുമായി മുങ്ങിയ ആലത്തൂർ സ്വദേശി ഗിരീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുപ്പത്തൊന്നേകാൽ ലക്ഷം രൂപയുമായാണ് ഇയാൾ മുങ്ങിയിരുന്നത്. പ്രതിയിൽ നിന്നും 29.5 ലക്ഷം രൂപയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ നാലു ദിവസവും ബാങ്ക് അവധിയായതിനാൽ പണം അടക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പണം ചിറക്കൽപ്പടിയിലെ എസ്ബിഐ ശാഖയിൽ അടക്കാനായി ഷോപ്പ് മാനേജർ കൊടുത്തു വിട്ടപ്പോഴാണ് ഗിരീഷ് പണവുമായി മുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക