കോട്ടയം:കോട്ടയത്ത് പോലീസുകാരനെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറിച്ചി സ്വദേശി മധുസൂദനന് (52) ആണ് മരിച്ചത്. കുറിച്ചി ഔട്പോസ്റ്റിലെ ലോഡ്ജിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോട്ടയം എആര്‍ ക്യാമ്ബിലെ പൊലീസുകാരനാണ്. ബുധനാഴ്ച രാവിലെ സമീപത്തെ മുറിയില്‍ ഉള്ളവരാണ് മധുസൂദനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു മധുസൂദനന്റെ താമസം. മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക