തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്ത് ഉള്‍പ്പെടെ 3 പേരെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കേസുകളിലായാണ് 3 പേര് പിടിയിലായത്.
16കാരിയെ പീഡിപ്പിച്ച കേസില്‍ പെരിങ്ങമല സ്വദേശി അമൃത ലാലും (19), 17 കാരിയെ പീഡിപ്പിച്ച കേസില്‍ വിതുര കല്ലാര്‍ സ്വദേശി ശിവജിത്ത്(22), കുട്ടിയുടെ അമ്മയുടെ സുഹൃത്തായ തൊളിക്കോട് സ്വദേശി സാജു കുട്ടന് (54) എന്നിവരെയാണ് വിതുര സി.ഐ ശ്രീജിത്ത് അറസ്റ്റ് ചെയ്തത്.
വിതുര സ്വദേശിനിയായ 16 കാരിയെ രണ്ടുദിവസം മുന്‍പ് രാത്രിയില്‍ കാണാതായതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ നല്കിയ പരാതിയില്‍ ആണ് പെരിങ്ങമല സ്വദേശിയായ അമൃത ലാലിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പെണ് കുട്ടിയെ ആളെഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ച് പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. പെണ്‍കുട്ടി രാവിലെ വീട്ടില്‍ തിരിച്ച് എത്തി തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ പീഡന വിവരം അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക