രാജപുരം: കാസര്‍കോട് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനിടെയില്‍ എല്‍ പി സ്കൂള്‍ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു . കള്ളാര്‍ അടോട്ടുകയ ഗവ.വെല്‍ഫെയര്‍ എല്‍ പി സ്കൂളിലെ അധ്യാപിക സി മാധവി ആണ് മരിച്ചത്.
മൂന്നാം ക്ലാസിലെ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഹോം വര്‍ക്കും നല്കി ക്ലാസവസാനിപ്പിച്ച ടീച്ചര്‍, അതേ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
പതിവില്ലാതെ ടീച്ചര്‍ “എല്ലാവരും വീഡിയോ ഓണാക്കിയേ ഇന്നെനിക്ക് എല്ലാവരെയും ഒന്ന് കാണണം.” എന്ന് പറഞ്ഞപ്പോള്‍, വീഡിയോ മ്യൂട്ട് ചെയ്ത് ക്ലാസ് ശ്രദ്ധിച്ചിരുന്നവരും വീഡിയോ ഓണ്‍ ചെയ്തു.
ടീച്ചര്‍ അതിന് ശേഷം എല്ലാ കുട്ടികളോടും നേരിട്ട് സംസാരിച്ചു.പക്ഷേ തങ്ങളുടെ പ്രീയപ്പെട്ട ടീച്ചറുടെ അവസാനത്തെ ക്ലാസായിരുന്നു അതെന്ന് അവരറിഞ്ഞില്ല.
ക്ലാസ് തുടങ്ങി ഏതാനും മിനിറ്റ് കഴിഞ്ഞപ്പോള്‍ ഇടയ്ക്ക് ടീച്ചര്‍ ഒന്ന് ചുമച്ചു. എന്ത് പറ്റിയെന്ന് കുട്ടികള്‍ അന്വേഷിച്ചു. ‘ ഓ, അതൊന്നും സാരമില്ല, തണുപ്പടിച്ചതിന്റെയാ… ” എന്നായിരുന്നു ടീച്ചര്‍ പറഞ്ഞത്. ” ചുമയുണ്ട്, മക്കളെ, ശ്വാസം മുട്ടും. ബാക്കി നമ്മക്ക് അടുത്ത ക്ലാസിലെടുക്കാം…” എന്ന് പറഞ്ഞ് ടീച്ചര്‍ ക്ലാസവസാനിപ്പിച്ചു.വിദ്യാര്‍ത്ഥികള്‍ക്ക് ഹോം വര്‍ക്കും നല്കി ക്ലാസവസാനിപ്പിച്ച ടീച്ചര്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക