കന്നഡ ചലച്ചിത്രതാരം പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് നടി മേഘ്ന രാജ്. തന്റെ ഭർത്താവ് ചിരഞ്ജീവി സർജയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് നടി വേദന പങ്കുവെച്ചത്. പുനീതിന്റേത് പോലെ അപ്രതീക്ഷിത മരണമായിരുന്നു ചിരഞ്ജീവിയുടേതും.
‘മനസ്സില്‍ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു. അത് ഇങ്ങനെയെല്ലാമാണ് തെളിയിക്കുന്നത്,’ എന്നാണ് ചിത്രത്തോടൊപ്പം മേഘ്ന കുറിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു പുനീത് രാജ്കുമാറിന്റെ വിയോഗം. സ്വന്തം ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക