കർണ്ണാടക:ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇന്ന് ജയിൽ മോചിതനാക്കും. ജാമ്യം നില്‍ക്കാമേന്നേറ്റവര്‍ അവസാന നിമിഷം പിന്മാറിയതിനെ തുടര്‍ന്നാണ് ഇന്നലെ പുറത്തിറങ്ങാന്‍ കഴിയാതെ വന്നത്. വ്യാഴാഴ്ചയാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചത്. ജാമ്യ വ്യവസ്ഥയിലുള്ള എതിര്‍പ്പാണ് കര്‍ണാടകക്കാരായ ജാമ്യക്കാര്‍ അവസാന നിമിഷം പിന്മാറാന് കാരണമെന്നാണ് സൂചന. പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണ കോടതിയില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സമയം കഴിഞ്ഞിരുന്നു.
5 ലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യമുള്‍പ്പടെ കര്‍ശന ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്. രാജ്യം വിട്ട് പോകരുതെന്നും ഉപാധിയുണ്ട്. കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലിന് പുറത്തിറങ്ങുന്നത്. ജാമ്യം ലഭിച്ചെങ്കിലും ബിനീഷിനെതിരെ അന്വേഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക