റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 41 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 32 പേര് സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ മൂന്ന് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 66 പേരുടെ നില ഗുരുതരമാണ്.
കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നവരില്‍ ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,571 ഉം രോഗമുക്തരുടെ എണ്ണം 5,37,534 ഉം ആയി. ആകെ മരണസംഖ്യ 8,793 ആയി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക