തിരുവനന്തപുരം പിഡബ്ള്യുഡി റെസ്റ്റ് ഹൗസ് മാനേജരെ സസ്പെൻഡ് ചെയ്തു. മാനേജർ വിപിനെയാണ് സസ്പെൻഡ് ചെയ്തത്.
പി ഡബ്ള്യുഡി റെസ്റ്റ് ഹൗസിൽ വൃത്തിഹീനമായ ചുറ്റുപാടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെയാണ് തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ മന്ത്രി മിന്നല്‍ പരിശോധന നടത്തിയത്.
നവംബര്‍ ഒന്ന് മുതല്‍ റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങുന്നതിനുമുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. മുറികളിലും അടുക്കളയിലും ശുചിത്വമില്ലായ്മ ശ്രദ്ധയില്‍പ്പെട്ട മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തിരുന്നു.
വീഴ്ച വരുത്തിയ റസ്റ്റ് ഹൗസ് മാനേജര്‍ വിപിനെ സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രി ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക