ബോളിവുഡ് താരം രാജ്കുമാർ റാവോ വിവാഹിതനാകുന്നു. നവംബറിൽ രാജ്കുമാർ നടി പത്രലേഖയെ വിവാഹം കഴിക്കുമെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ ആറ് വർഷമായി രാജ്കുമാറും പത്രലേഖയും തമ്മിൽ പ്രണയത്തിലാണ്. നവമാധ്യമങ്ങളിലടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരിക്കും വിവാഹം നടക്കുക. ബോളിവുഡിലെ ചില സുഹൃത്തുക്കളെ ഇതിനോടകം ക്ഷണിച്ച് കഴിഞ്ഞുവെന്നും റിപ്പോർട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക