ഇന്ന് മിക്കവരിലും കണ്ട് വരുന്ന അസുഖമാണ് അസിഡിറ്റി . തുടക്കത്തിൽ അസിഡിറ്റി ഒരു സാധാരണ ദഹന പ്രശ്നമാണ് . എന്നാൽ ചില സമയങ്ങളിൽ ഇത് വളരെ സങ്കീർണമായ ഉദരരോഗത്തിന് വരെ കാരണമാകാറുണ്ട്.
അസിഡിറ്റി എന്നാൽ ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ്. വയറുവേദനയാണ് കൂടുതലായി അസിഡിറ്റിയുടെ ലക്ഷണമായി കാണാറുള്ളത്. കൃത്യനിഷ്ഠയില്ലാത്ത ഭക്ഷണക്രമം, ഭക്ഷണം ഒഴിവാക്കല്‍, ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ഭക്ഷണം കഴിക്കല്‍, അമിതാഹാരം തുടങ്ങിയ ഭക്ഷണശീലങ്ങള്‍ അസിഡിറ്റിക്ക് കാരണമാകും.
ഒന്ന്…അസിഡിറ്റി, മലബന്ധം എന്നിവയെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം റോസാപ്പൂവിന്റെ ഇതളുകളാണ്. ദിവസവും രാവിലെ റോസാപ്പൂവിന്റെ ഇതളുകൾ ചേർത്തുള്ള വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ശീലമാക്കുക. ഇത് മലബന്ധം കുറയ്ക്കാനും ശരീരവണ്ണം അകറ്റാനും അസിഡിറ്റി തടയാനും സഹായിക്കും.
രണ്ട്…ഉച്ചഭക്ഷണത്തിന് ശേഷം ദിവസവും ഒരു ചെറുപ്പഴം കഴിക്കുന്നത് അസിഡിറ്റിയും മലബന്ധവും തടയാൻ സഹായിക്കും. പഴത്തിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്, നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ അത്താഴത്തിനോ അത്താഴത്തിന് ശേഷമോ ചെറുപ്പഴം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും അവർ പറയുന്നു.
മൂന്ന്…ദിവസവും അത്താഴത്തിന് കഞ്ഞി കഴിക്കുന്നത് ശീലമാക്കണം. കഞ്ഞിയിൽ ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് കഴിക്കുന്നത് മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക