ഇന്ന് കേരളപ്പിറവി ദിനം. ഐഖ്യ കേരളത്തിന് ഇന്ന് 65 വയസ്സ് തികയുമ്പോൾ ദുരിത കയങ്ങളിൽ നിന്ന് കരകയറുകയാണ് കേരളം. മഹാപ്രളയത്തിലും മഹാമാരിക്ക് നടുവിലും തളരാതെ ഉയിർത്തെഴുന്നേൽക്കുകയാണ് മലയാള ഭൂമി. മഹാ ദുരിതങ്ങൾ ഇനി എത്തല്ലേ എന്ന് തന്നെയായിരിക്കും ഈ കേരളപ്പിറവി ദിനത്തിൽ ഓരോ മലയാളികളുടെയും പ്രാർത്ഥന. ഭാഷാടിസ്ഥാനത്തിൽ കേരളം രൂപം കൊണ്ടതിനാണ് ഇന്ന് 65 വയസ് തികയുന്നത്.
1956 നവംബർ ഒന്നിനാണ് കേരളം രൂപീകൃതമാകുന്നത്. ഐക്യകേരളത്തിനു വേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടത്തിനൊടുവിലാണ് അത് സംഭവിച്ചതും. പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും 65 സുവർണ വർഷങ്ങളാണത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് വീണ്ടും ഒൻപത് വർഷങ്ങൾക്കിപ്പുറമാണ് കേരളം ഉണ്ടാകുന്നത്. വർഷങ്ങൾക്കിപ്പുറം കേരളം ഇന്ന് മറ്റുള്ളവർക്കും മാതൃകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, പൊതുഭരണം തുടങ്ങിയ മേഖലകളിലെല്ലാം കേരളം ആദ്യ പട്ടികയിൽ ഇടം നേടി കഴിഞ്ഞു. ഇതൊരു പ്രതീക്ഷയാണ്. വരും നാളുകൾ സന്തോഷത്തിന്റേതാകട്ടെ , ഇനിയൊരു ദുരിതഭൂമി കാണുവാൻ ഇടവരുത്തല്ലേ എന്നുള്ള പ്രതീക്ഷയും പ്രാർത്ഥനയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക