അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ കുറവല്ല അമിതവണ്ണം വണ്ണം കാരണം സമൂഹത്തില്‍ പരിഹാസരാകുകയും അത് പോലെ ഒരുപാട് രോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഏത്രയൊക്കെ ശ്രമിച്ചാലും ചിലര്‍ക്ക് അമിതവണ്ണം കുറയാറില്ല .ഒരുപാട് വഴികള്‍ ഉണ്ട് വണ്ണം കുറയ്ക്കുവാന്‍ എന്നാല്‍ പലതും വളരെ ബുദ്ധിമുട്ടുള്ളതാണ് എന്നാല്‍ ചില പാനീയങ്ങള്‍ കുടിച്ചാല്‍ അമിതവണ്ണത്തെ ഇല്ലാതാക്കുവാന്‍ സഹായിക്കും നമ്മുടെ വീടുകളില്‍ വളരെ ഈസി ആയി ഉണ്ടാക്കുവാന്‍ പറ്റുന്ന ഈ പാനീയങ്ങള്‍ ദിവസവും കുടിച്ചാല്‍ വണ്ണം വെക്കുന്നത് തടയാനും കുറക്കുവാനും സാധിക്കും ഏതൊക്കെയാണ് ആ പാനീയങ്ങള്‍ എന്ന് നോക്കാം ..
ഗ്രീന്‍ ചായ കുടിച്ചാല്‍ അമിതവണ്ണം ഇല്ലാതാക്കുവാന്‍ നല്ലതാണ് .ധാരാളം ആൻ്റി ഓക്സിഡന്റുകൾ ഇതില്‍ അടങ്ങിയിട്ടുണ്ട് .ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തില്‍ നടക്കാനും വിശപ്പ് കുറക്കുവാനും സഹായിക്കുന്നു .
കട്ടന്‍ കാപ്പി കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കുവാന്‍ നല്ലതാണ്കട്ടന് കാപ്പിയില്‍ കഫീൻ അടങ്ങിയിരിക്കുന്നു ഇത് ശരീരത്തിലെ അമിതമായുള്ള കലോറിയെ എരിയിച്ച് കളയുന്നു.അതുപോലെ ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തില്‍ നടക്കാൻ കട്ടൻ കാപ്പി സഹായിക്കുന്നു.
പുതിന ഇലയും , ചെറുനാരങ്ങ ചെറിയ കഷ്ണങ്ങള്‍ ആക്കിയത് തലേ ദിവസം വെള്ളത്തില്‍ ഇട്ടു വെക്കുക പിറ്റേ ദിവസം രാവിലെ വെറും വയറ്റില്‍ ഈ പാനീയം കുടിക്കുന്നത് അമിത വണ്ണം കുറയ്ക്കുവാന്‍ നല്ലതാണ് .
പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ചുള്ള ജ്യൂസിന് കലോറി കുറവാണ് അതേസമയം നാരും ജലാംശവും കൂടുതലാണ്. ഇത് കുടിക്കുന്നത് അമിത വണ്ണം തടയുവാന്‍ നല്ലതാണ് എന്നാല്‍ പഞ്ചസാര കൂടുതല്‍ ഉപയോഗിക്കാം പാടില്ല..
അമിത വണ്ണത്തെ കുറയ്ക്കുവാന്‍ പച്ചവെള്ളം കുടിക്കുന്നത് നല്ലൊരു മാര്‍ഗ്ഗമാണ് ഭക്ഷണം കഴിക്കുന്നതിനു മുന്ന് രണ്ടു ഗ്ലാസ് വെള്ളം കുടിക്കുനത് നല്ലതാണ് ഇത് വിശപ്പ് കുറക്കുകയും നല്ലപോലെ ഭക്ഷണത്തെ ദഹിപ്പിക്കുകയും ചെയ്യും.
അമിത വണ്ണം കുറയിക്കുവാന് നല്ലപോലെ വ്യായാമവും ചിട്ടയായ ജീവിതവും രീതികളും വേണം .
പ്രതികരിക്കാൻ ഇവിടെ എഴുതുക