ഇന്ന് നടക്കാനിരിക്കുന്ന പണിമുടക്കില്‍ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ കെഎസ്ആര്‍ടിസി. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടുകൊണ്ടാണ് കെഎസ്ആര്‍ടിസി ജീവനക്കാർ പണിമുടക്കിലേയ്ക്ക് ഇറങ്ങിയത്. കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകളാണ് കഴിഞ്ഞ ദിവസം അർധരാത്രി മുതൽ പണിമുടക്ക് നടത്തുന്നത്. പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ വച്ച് സർവീസ് നടത്തുവാനാണ് തീരുമാനം. ഇത് സംബന്ധിച്ച് കെഎസ്ആര്‍ടിസി എംഡി നിർദേശം നൽകി. ഇന്ന് ഹാജരാകുന്ന ജീവനക്കാർക്ക് ഡബിള്‍ ഡ്യൂട്ടി ഉള്‍പ്പെടെ നൽകിക്കൊണ്ട് സർവീസ് നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
വാരാന്ത്യ തിരക്കുണ്ടാകാനിടയുള്ളതുകൊണ്ടു തന്നെ പ്രത്യേക ക്രമീകരണങ്ങൾ നടത്തണമെന്ന നിർദേശവും കൈമാറിയിട്ടുണ്ട്. അതേസമയം, ഇന്നലെയും ഇന്നും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം വകവെയ്ക്കാതെയാണ് യൂണിയനുകൾ മുന്നോട്ട് പോയിരുന്നത്. ശമ്പള പരിഷ്കരണം അധിക ബാധ്യത വരുത്തിവയ്ക്കുമെന്നതിനാലാണ് വർദ്ധനവ് കൊണ്ടുവരാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക