മലയാളികളുടെ പ്രിയപ്പെട്ട എവർഗ്രീൻ നായികയാണ് ശോഭന. ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും ഇന്നും മലയാളികൾ നെഞ്ചോട് ചേർക്കുകയാണ് ഈ പ്രിയനായികയെ.
സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്റെ അമ്മായിമാരുടെ പാത പിന്തുടര്ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തിയത്.
തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പത്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന.
ഇപ്പോഴിതാ, ശോഭനയുടെ ഒരു വീഡിയോ ആണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.
കാറിൽ നിന്നിറങ്ങി കയ്യിൽ പ്രസാദവുമായി നടന്നുവരുന്ന ശോഭനയെ ആണ് വീഡിയോയിൽ കാണുക. വലിയൊരു ലക്ഷ്മിമാലയും താരം കഴുത്തിൽ അണിഞ്ഞിട്ടുണ്ട്.
പത്മിനിയമ്മയെ പോലെയുണ്ട് ഈ വീഡിയോയിൽ ശോഭന എന്നാണ് ആരാധകരുടെ കണ്ടെത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക