അന്ധാദുന്‍ തന്റെ അടുത്ത് എത്തിപ്പെടാതെ പോയ സിനിമയാണെന്ന് ദുല്‍ഖര്‍ സല്മാന്. ആഗ്രഹിച്ചിട്ടും അഭിനയിക്കാന്‍ സാധിക്കാത്ത സിനിമയേതെന്ന ചോദ്യത്തിന്റെ മറുപടിയായാണ് താരം ഇങ്ങനെ പറഞ്ഞത്.’
ഞാന്‍ ഇതുവരെ കേട്ട് വേണ്ടെന്ന് വെച്ച ഒരു സിനിമയെ കുറിച്ചും പിന്നീട് വിഷമിച്ചിട്ടില്ല. എന്റെ അടുത്ത് എത്തിപ്പെടാതിരുന്ന ഒരു സിനിമ അന്ധാദുന്‍ ആണ്.
എന്നെ കുറിച്ച് അവര്‍ അന്വേഷിച്ചിരുന്നു. പിന്നെ എന്തോ ഒരു മിസ്കമ്യൂണിക്കേഷന്റെ പുറത്താണ് അത് വിട്ട് പോയത്’- ശ്രീറാം രാഘവന് സംവിധാനം ചെയ്ത ചിത്രം അന്ധാദുന്‍ 2018 ലാണ് പുറത്തിറങ്ങിയത്.
ആയുഷ്മാന്‍ ഖുറാന, തബു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കാഴ്ച്ചയില്ലാത്ത പിയാന പ്ലേയറുടെ വേഷമാണ് ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക