കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി കെപിഎസി ലളിതയുടെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയെന്ന് മകന് സിദ്ധാർഥ് ഭരതൻ.
കുറച്ചു ദിവസങ്ങളായി തൃശൂരിലെ ദയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കെപിഎസി ലളിതയെ ഇന്നലെയാണ് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ആസ്റ്റർ ഹോസ്പിറ്റലിലേക്ക് മാറ്റിയത്.
“അമ്മ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. പേടിക്കേണ്ട സാഹചര്യം ഒന്നും തന്നെ ഇല്ല. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും പ്രാർഥനകള്‍ക്കും നന്ദി,” സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക