ഡല്‍ഹി: ഇന്ത്യൻ നാവികസേനയുടെ തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശി എത്തുന്നു. നാവികസേന വൈസ് അഡ്മിറൽ ആർ.ഹരികുമാറിനെ അടുത്ത സേനാ മേധാവിയായി കേന്ദ്രസർക്കാർ നിയമിച്ചു.
നിയമനം സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. നിലവിലെ സേനാ മേധാവിയായ അഡ്മിറൽ കരംബീർ സിംഗ് വിരമിക്കുന്ന മുറയ്ക്ക് നവംബർ മുപ്പതിന് ഹരികുമാർ നാവികസേനയുടെ കപ്പിത്താനായി ചുമതലയേൽക്കും,
തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാർ 1983-ലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്. ഐഎൻഎസ് വിരാട്, ഐഎൻഎസ് റണ്വീർ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ കമാൻഡറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക