ജനപ്രീയ ഹാസ്യ പരിപാടിയാണ് ചക്കപ്പഴം. ഉപ്പും മുളകും എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയ്ക്ക് പിന്നാലെ ഫ്ളവേഴ്സ് ടിവി അവതരിപ്പിച്ച പരമ്പരയില്‍ മിക്കവരും സീരിയല്‍ പ്രേക്ഷകര്‍ക്ക് പുതുമുഖങ്ങളായിരുന്നു.
എങ്കിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമ്ബരയ്ക്ക് ജനഹൃദയങ്ങളിലേക്ക് ചേക്കാറാന്‍ സാധിച്ചിരുന്നു. ചക്കപ്പഴത്തിലെ കുടുംബാന്തരീക്ഷവും താരങ്ങളുടെ സ്വാഭാവിക അഭിനയവുമെല്ലാം ഏറെ പ്രശംസിക്കപ്പെട്ടതാണ്. സോഷ്യല്‍ മീഡിയയിലും പരമ്ബര ഹിറ്റായി മാറിയിരുന്നു.
ചക്കപ്പഴത്തിലെ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഉത്തമന്. മൃഗസ്നേഹിയായ കമ്പോണ്ടര്‍ ഉത്തമന്റെ കുടുംബത്തിലെ തമാശകളായിരുന്നു പരമ്ബര അവതരിപ്പിച്ചിരുന്നത്.
സിനിമകളിലൂടേയും സീരിയലുകളിലൂടേയുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതനായ എസ്പി ശ്രീകുമാര്‍ ആയിരുന്നു ഉത്തമനായി എത്തിയിരുന്നു. താരത്തിന്റെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആരാധകരെ നിരാശപ്പെടുത്തുന്നൊരു വാര്‍ത്ത എത്തിയിരിക്കുകയാണ്.
ഇനി മുതല്‍ ചക്കപ്പഴത്തിലെ ഉത്തമനായി താന്‍ ഉണ്ടാകില്ലെന്നാണ് ശ്രീകുമാര്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തൊരു കുറിപ്പിലൂടെയാണ് താരം തന്റെ പിന്മാറ്റം അറിയിച്ചിരിക്കുന്നത്.
നമസ്കാരം, ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും കാലം നിങ്ങള്‍ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഇനി ഉത്തമനായി ഞാന്‍ തുടരുന്നില്ല. എന്റെ കലാജീവിതത്തില്‍ എന്നും നിങ്ങള്‍തന്നുകൊണ്ടിരിക്കുന്ന പിന്തുണ ഒരു വലിയ ശക്തി തന്നെയാണ്.
ഇനി അങ്ങോട്ടും പുതിയ സിനിമകള്‍ക്കും പ്രോഗ്രാമുകള്‍ക്കും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ അറിയിക്കാം. എന്നായിരുന്നു ശ്രീകുമാറിന്റെ പോസ്റ്റ്. ചക്കപ്പഴം ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക