സംസ്ഥാന ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാകുവാൻ പി. ജയരാജൻ എത്തും. ചെറിയാൻ ഫിലിപ്പിനെയായിരുന്നു മുൻപ് ഖാദി ബോര്‍ഡ് വെെസ് ചെയർമാൻ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നതെങ്കിലും ചെറിയാൻ ഫിലിപ്പ് ഈ നിയമനം നിഷേധിക്കുകയായിരുന്നു. മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നോര്‍ക്ക വൈസ് ചെയര്‍മാനായും നിയമിതനാകും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ആണ് ഇക്കാര്യങ്ങളിൽ തീരുമാനം എടുത്തത്.
കുട്ടികൾക്കായി ഓപ്പൺ ഫോറമൊരുക്കി നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ
എന്നാൽ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസവന് കാലാവധി നീട്ടി നൽകില്ലെന്നാണ് തീരുമാനം. അതേസമയം, ശോഭനാ ജോർജ് ഔഷധി ചെയർപേഴ്സൺ ആയി നിയമിതയാകും. കേരള കോണ്‍ഗ്രസ് എമ്മിന് മുൻപ് തന്നെ ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ചെയര്മാന് സ്ഥാനം നൽകിയിരുന്നു. നവംബര്‍ 13 ന് നിലവിലെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ ഭരണ സമിതിയുടെ കാര്യം ഇന്ന് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക