പട്ന: പട്നയിൽ എടിഎം കുത്തിത്തുറന്ന് 35.47 ലക്ഷം രൂപ കവർച്ച ചെയ്യാനുള്ള നീക്കം തകര്‍ത്ത് പൊലീസ്. മൂന്നു പേര് പിടിയില്‍. മെഷീൻ തകർക്കുന്നതിനിടെ സെൻസർ റിംഗ് ചെയ്തതോടെ ബാങ്കിന്റെ മുംബൈ ഓഫീസ് നേരിട്ട് വിവരം അറിയുകയും വിവരം രഹസ്യമായി പൊലീസിനെ അറിയിക്കുകയുമായിരുന്നു.
ഉടനെ തന്നെ സ്ഥലത്തെത്തിയ പൊലീസ് 3 കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പത്രകർ നഗർ പോലീസ് സ്റ്റേഷൻ പരിധിലാണ് സംഭവം. വെള്ളിയാഴ്ച അർധരാത്രിക്ക് ശേഷം ഒന്നര മണിയോടെയാണ് സംഭവം. എന്നാൽ ശനിയാഴ്ച രാത്രിയാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എച്ച്ഡിഎഫ്സിയുടെ എടിഎം മെഷീൻ തകർക്കാൻ ശ്രമിച്ച അക്രമികൾ ശ്രമം പരാജയപ്പെട്ടപ്പോൾ ഇൻഡിക്കാഷിന്റെ എടിഎമ്മിൽ കയറി. രണ്ട് എടിഎമ്മുകളും ഉൾപ്പെടെ 35.47 ലക്ഷം രൂപയാണ് അന്ന് മെഷീനിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക