രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പ്രായമായവരിൽ മാത്രം കണ്ട് വന്നിരുന്ന പ്രമേഹം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു.
മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും വ്യായാമമില്ലായ്മയുമെല്ലാം പ്രമേഹം ബാധിക്കുന്നതിന് പ്രധാന കാരണങ്ങളാകുന്നു. പാരമ്പര്യം, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം, ഉറക്കമില്ലായ്മ, സമ്മർദ്ദം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ എന്നിവ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതായി പറയുന്നു.
ഇടയ്ക്കിടെ മൂത്രമൊഴിക്കുക, ക്ഷീണം, ഭാരം കുറയുക എന്നിവ പ്രമേഹത്തിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളാണ്.യുവാക്കൾക്കിടയിൽ പ്രമേഹം പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…
ഒന്ന്- ഉയർന്ന പഞ്ചസാരയും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.
രണ്ട്- പുകവലി ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്നു.
മൂന്ന്-ദിവസവും 30 മിനുട്ട് നടത്തം, നീന്തൽ, സൈക്ലിംഗ്, യോഗ തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് പ്രമേഹം നിയന്ത്രിക്കും
നാല്- പ്രോട്ടീൻ , ഫൈബർ എന്നിവ അടങ്ങിയ ബാലൻസ് ഡയറ്റ് ശീലമാക്കുക.
അഞ്ച്- ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണം ശരീരഭാരം നിയന്ത്രിക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക