കോട്ടയം പാലായിൽ ഭൂചലനം. പാലായിലെ വിവിധ ഇടങ്ങളിൽ ഭൂചലനമുണ്ടായതായാണ് റിപ്പോർട്ട്. ഇവിടുത്തെ ഇടമറ്റം, ഭരണങ്ങാനം, പനയ്ക്കപ്പാലം എന്നിവിടങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് 12 മണിയോടെയായിരുന്നു ഭൂചലനമുണ്ടായത്.
അനിൽ കുംബ്ലെയ്ക്ക് പകരം ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി
ഉച്ചയ്ക്ക് 12 മണിയോടെ ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടതായി പ്രദേശവാസികൾ പറയുന്നു. പൂവരണി വില്ലേജ് ഓഫീസറും ഇക്കാര്യം വ്യക്തമാക്കി. മീനച്ചിൽ പൂവരണിയിലാണ് മുഴക്കമുണ്ടായത്. എന്നാൽ, ഭൂചലനത്തിൽ ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക